Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ghosha Yatra

Ernakulam

പി​റ​വ​ത്തെ വ​ർ​ണാ​ഭ​മാ​ക്കി അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര

പി​റ​വം: ഓണത്തിന് വിളംബര മോതി പിറവത്ത് നടന്ന അ​ത്ത​ച്ച​മ​യ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര വ​ർ​ണാ​ഭ​മാ​യി. ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളക്കും‍ ഇതോടെ തുടക്കമായി.

സെ​ന്‍റ് ജോ​സ​ഫ്‌​സ്‌ ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ നി​ന്നും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു ന​ട​ന്ന ഘോ​ഷ​യാ​ത്ര​യി​ല്‍ നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ളും, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും, വാ​ദ്യ​മേ​ള​ങ്ങ​ളും മി​ഴി​വേ​കി. കു​ടും​ബ​ശ്രീ-​അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍, എ​ന്‍​സി​സി, എ​സ്‌​പി​സി, സ്‌​കൗ​ട്ട്‌ ആ​ന്‍​ഡ്‌ ഗൈ​ഡ്‌ കേ​ഡ​റ്റു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ മൈ​താ​നി​യി​ൽ വി​സ്മ​യ - 2026 എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഓ​ണാ​ലോ​ഷ പ​രി​പാ​ടി​ക​ൾ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ഫ്രാ​ൻ​സീ​സ് ജോ​ർ​ജ് എം​പി പ​താ​ക ഉ​യ​ർ​ത്തി. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ആ​ർ. പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ൽ​ബി​ൻ പാ​വോ​ട​ത്ത്, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ശ​ശി, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് 19 ന് ​വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വാ​തി​ര ക​ളി മ​ത്സ​രം, 20ന് ​വൈ​കു​ന്നേ​രം ആ​റി​ന് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ ക​വി​യ​ര​ങ്ങ്, ഏ​ഴി​ന് ചാ​ക്യാ​ർ കൂ​ത്ത്, 21ന് ​വൈ​കു​ന്നേ​രം ആ​റി​ന് കൈ​കൊ​ട്ടി​ക്ക​ളി മ​ത്സ​രം, എ​ട്ടി​ന് ച​വി​ട്ടു ക​ളി​യും കോ​ൽ​ക്ക​ളി​യും, 22ന് ​രാ​വി​ലെ എ​ട്ടി​ന് ക​ക്കാ​ട് അ​ക്വാ​ട്ടി​ക് ക്ല​ബി​ൽ നീ​ന്ത​ൽ മ​ത്സ​രം എ​ന്നി​വ​യും ന​ട​ക്കും.

വൈ​കു​ന്നേ​രം ആ​റി​ന് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ അ​ക്ഷ​ര​ശ്ലോ​ക സ​ദ​സ്. 6.30 ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ. 23 ന് ​രാ​വി​ലെ എ​ട്ടി​ന് സെ​ന്‍റ് ജോ​സ​ഫ്സ് ഗ്രൗ​ണ്ടി​ൽ വ​നി​ത ഫു​ട്ബോ​ൾ മ​ത്സ​രം. വൈ​കു​ന്നേ​രം ആ​റി​ന് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ സ്പെ​ഷ​ൽ പാ​ണ്ടി​മ​ള​വും, നാ​ട്യ കലാ​ക്ഷേ​ത്ര​യു​ടെ ഡാ​ൻ​സ് പ​രി​പാ​ടി​യും. 24 ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് പി ​ഒ ജം​ഗ്ഷ​ന് സ​മീ​പം കൊ​ച്ചി​ൻ താ​രം​ഗ് ബീ​റ്റ്സി​ന്‍റെ ഗാ​ന​മേ​ള.


19 മു​ത​ൽ 24 വ​രെ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ ഫു​ഡ് ഫെ​സ്റ്റി​വ​ൽ ന​ട​ക്കും. പ​ത്തി​ല​ധി​കം സ്റ്റാ​ളു​ക​ളി​ൽ വി​വി​ധ ഹോ​ട്ട​ലു​കാ​രും, കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളും ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളൊ​രു​ക്കും.

 

Latest News

Corehub Up